കൊല്ലം : കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് മരണനിരക്കും രോഗവ്യാപനവും നിയന്ത്രിക്കാൻ സാധിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. ജില്ലയിലെ ആദ്യത്തെ കോവിഡ് ആശുപത്രിയായ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ രണ്ടുകോടി രൂപ ചെലവിൽ ആരംഭിച്ച ആർ.ടി.പി.സി.ആർ. ലാബ്, നവീകരിച്ച ഐ.സി.യു., പ്ലാസ്മ ഫെറസിസ് മെഷീൻ എന്നിവയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി.

മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ജി.എസ്.ജയലാൽ എം.എൽ.എ., കളക്ടർ അബ്ദുൾ നാസർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ശ്രീലത, പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഹബീബ് നസീം, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഉദ്യോഗസ്ഥർ, പാരിപ്പള്ളി മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് മേധാവിമാർ എന്നിവർ പങ്കെടുത്തു.