കൊല്ലം : ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ പുതുക്കി നിശ്ചയിച്ചു. കരുനാഗപ്പള്ളി, കൊട്ടാരക്കര, ചവറ, ക്ലാപ്പന, കുലശേഖരപുരം, ഇളമാട്, കുമ്മിൾ, മേലില, നെടുവത്തൂർ, പൂയപ്പള്ളി, വെളിയം, പുനലൂർ, അലയമൺ, ഇടമുളയ്ക്കൽ, കരവാളൂർ, കുളത്തൂപ്പുഴ, തെന്മല, ഏരൂർ, വിളക്കുടി, തലവൂർ, പരവൂർ, തൃക്കരുവ, കൊറ്റങ്കര, കൊല്ലം, നെടുമ്പന, ആദിച്ചനല്ലൂർ, തേവലക്കര എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രത്യേക വാർഡുകളിൽ മാത്രം കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങൾ നിലനിർത്തും. മറ്റിടങ്ങളിലെ നിയന്ത്രണങ്ങൾ പഴയപടി തുടരും.

ചവറ-6, 7, 8, 9, 11, 12, 13, 14, 18, ക്ലാപ്പന-7, 14, കുലശേഖരപുരം-8, 9, 10, 11, 21, കരുനാഗപ്പള്ളി-12, 23, 24, 29, 30, 33, കൊട്ടാരക്കര-1, 2, 3, 7, ഇളമാട്-9, 12, 13, 15, കുമ്മിൾ-2, 7, 11, 14, മേലില-8, 7, 8, 9, 10, 11, നെടുവത്തൂർ-1, 5, 11, 13, 17, പൂയപ്പള്ളി-10, 11, 12, 13, 14, വെളിയം-8, 13, 14, 16, 17, 18, പുനലൂർ-15, 17, 18, 26, 27, അലയമൺ-8, 12, 13, ഇടമുളയ്ക്കൽ-3, 6, 11, 12, 13, കരവാളൂർ 2, 9, 15, കുളത്തൂപ്പുഴ-3, 4, 8, 13, 16, 17, 18, തെന്മല-4, 5, 11, 14, ഏരൂർ-3, 5, 11, 12, 15, വിളക്കുടി-3, 6, 10, 12, 19, തലവൂർ-15, 19, 20, പരവൂർ-9, 11, 12, 17, 18, 19, 20, 21, 22, 23, 26, തൃക്കരുവ-1, 16, കൊറ്റങ്കര-8, 9, 10, 11, നെടുമ്പന-4,6,19, ആദിച്ചനല്ലൂർ-9, 11, തേവലക്കര-17, കൊല്ലം-35, 13-ാം ഡിവിഷനിലെ ബംഗ്ലാവ് പുരയിടം പുള്ളിക്കട കോളനി ലിങ്ക് റോഡ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തി.