കൊല്ലം : കോവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ ഒരു കൈ സഹായം പദ്ധതിയിലേക്ക് മുണ്ടയ്ക്കൽ റെസിഡൻറ്‌സ് അസോസിയേഷൻ 35,000 രൂപയുടെ സാധനങ്ങൾ സമാഹരിച്ച് നൽകി. ബക്കറ്റ്, മഗ്, തലയിണ എന്നീ അവശ്യസാധനങ്ങളാണ് നൽകിയത്.

അസോസിയേഷൻ പ്രസിഡന്റ് ജി.ഗിരി, കളക്ടർ ബി.അബ്ദുൾ നാസറിന് കൈമാറി. സെക്രട്ടറി അർസൻ ഡാനിയൽ, ട്രഷറർ നിക്സൺ ജോർജ്, വനിതാവിഭാഗം പ്രസിഡന്റ് ദേവി വിമൽകുമാർ, എസ്.ജേക്കബ്, പി.ടി.അബ്രഹാം, കെ.എസ്.വിമൽകുമാർ, വേണു എന്നിവർ പങ്കെടുത്തു.