കൊല്ലം : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ആർ.ടി.പി.സി.ആർ. ലാബിന്റെയും നവീകരിച്ച കോവിഡ് ഐ.സി.യു.വിന്റെയും ഉദ്ഘാടനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി.യെ ഒഴിവാക്കിയത് വിവാദമായി. പ്രതിഷേധത്തെത്തുടർന്ന് എം.പി.യെ ക്ഷണിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച പരിപാടിയുടെ ബ്രോഷറിൽ പ്രേമചന്ദ്രന്റെ പേരില്ലായിരുന്നു.

പരിപാടി അറിയിക്കാത്തതിനെപ്പറ്റി പ്രേമചന്ദ്രൻ രൂക്ഷമായ ഭാഷയിൽ ഇതിന് താഴെ പോസ്റ്റിട്ടു. തുടർന്ന് എം.പി.യുടെ ചിത്രവും പേരും ഉൾപ്പെടുത്തി ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പ്രസിദ്ധീകരിച്ചു.

മെഡിക്കൽ കോളേജിന് അംഗീകാരം ലഭിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച എം.പി.യെ ഒഴിവാക്കിയത് ഉത്തരവാദിത്വ ബോധമില്ലായ്മയാണെന്ന് പ്രേമചന്ദ്രൻ ഫേസ്ബുക്കിലെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.