കൊല്ലം : സി.പി.ഐ. പള്ളിത്തോട്ടം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആശാ പ്രവർത്തകരെ ആദരിച്ചു. തൊഴിലുറപ്പ്‌ തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, ഓട്ടോ ഡ്രൈവർമാർ എന്നിവർക്ക്‌ മാസ്കുകൾ നൽകി. സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം രാജീവൻ ഉദ്‌ഘാടനം ചെയ്തു.

ബ്രാഞ്ച്‌ സെക്രട്ടറി സേവ്യർ ജോസഫ്‌ അധ്യക്ഷത വഹിച്ചു. പള്ളിത്തോട്ടം ഡിവിഷൻ കൗൺസിലർ വിനിത വിൻസന്റ്‌, പി.രഘുനാഥൻ എന്നിവർ കിറ്റ്‌ വിതരണം നിർവഹിച്ചു.