കൊല്ലം : അഭിഭാഷകർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാം. ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട വാർഷികവരുമാനം ഒരുലക്ഷത്തിനകത്തുള്ളവർ യോഗ്യരാണ്. കേരള ബാർ കൗൺസിലിൽ 2019 ജൂലായ്‌ ഒന്നിനും 2020 ജൂൺ 30-നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്നവരാകണം. വിശദവിവരങ്ങളും അപേക്ഷ മാതൃകയും വിജ്ഞാപനവും www.bcdd.kerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും.