കൊല്ലം : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയോടുള്ള ശക്തികുളങ്ങര കൃഷിഭവന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കർഷകമോർച്ച ശക്തികുളങ്ങര സൗത്ത് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

നിരവധി കർഷകർ പദ്ധതിയിലേക്ക് അപേക്ഷിച്ചെങ്കിലും രണ്ടുമാസത്തിലധികമായി അവ കെട്ടിക്കിടക്കുകയാണ്. ഇതിനെതിരേ സമരപരിപാടികൾക്ക് രൂപംകൊടുക്കാൻ യോഗം തീരുമാനിച്ചു.

കർഷകമോർച്ച ചവറ നിയോജകമണ്ഡലം പ്രസിഡന്റ് ജയൻ സാഗര ഉദ്ഘാടനം ചെയ്തു. ബാബു കുറുവേഴം, ശിവകുമാർ വള്ളിക്കീഴ്, പുഷ്പാംഗദൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: സുരേഷ് പുതുവയൽ (പ്രസി.), ഉണ്ണിക്കൃഷ്ണൻ (ജന. സെക്ര.), രതീഷ് വി.എസ്., ബാലു വള്ളിക്കീഴ് (വൈ. പ്രസി.മാർ), അനിൽകുമാർ, രതീഷ്‌ ചോഴത്തിൽ (സെക്ര.മാർ).