കൊല്ലം : വെള്ളാപ്പള്ളി നടേശൻ ഈഴവസമുദായത്തെ നൂറുവർഷം പിന്നിലേക്ക്‌ കൊണ്ടുപോയതായി എസ്‌.എൻ.ഡി.പി.യോഗം സംയുക്തസമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

എസ്‌.എൻ.കോളേജ്‌ ജൂബിലി ഫണ്ട്‌ തട്ടിപ്പുകേസിൽ വെള്ളാപ്പള്ളിക്കെതിരേ കുറ്റപത്രം സമർപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ എസ്‌.എൻ. ട്രസ്റ്റ്‌ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ രാജിവയ്ക്കാൻ അദ്ദേഹം തയ്യാറാകണം. ശ്രീനാരായണ ധർമ്മപരിപാലന യോഗത്തിന്റെ വാർഷിക റിട്ടേണുകൾ യഥാസമയം ഫയൽ ചെയ്യുന്നതിൽ വീഴ്ചയുണ്ട്‌. സംഘടനയുടെ രജിസ്‌ട്രേഷൻ പുതുക്കിയിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. നവോത്ഥാനസമിതി ചെയർമാൻ സ്ഥാനത്തുനിന്ന്‌ വെള്ളാപ്പള്ളി നടേശനെ മാറ്റണമെന്നും ആവശ്യപ്പെട്ടു.

സംയുക്തസമരസമിതി ഭാരവാഹികളായ ബിജു ദേവരാജ്‌, മൂത്തോടം അജിത്ത്‌, യൂണിയൻ വിനോദ്‌ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.