കൊല്ലം : നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ഗുരുതരപരിക്ക്. ശ്രീനാരായണപുരം സ്വദേശി റിജു(22)വിനാണ് പരിക്കേറ്റ‌ത്. ചൊവ്വാഴ്ച രാത്രി 8.30-ഓടെ ദേശീയപാതയിൽ കന്റോൺമെന്റ് മൈതാനത്തിനു സമീപം റെയിൽവേ മേൽപ്പാലത്തിനു താഴെയാണ് റിജുവിന്റെ ബൈക്ക് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.