കൊല്ലം : അംഗീകൃത ഫിഷ് പ്രോസസിങ്‌ യൂണിറ്റിലേക്ക് ജില്ലയ്ക്ക് പുറത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും മത്സ്യം കൊണ്ടുവന്ന്‌ കയറ്റുമതി ആവശ്യത്തിനായിമാത്രം സംസ്കരണം നടത്തുന്നതിന് കളക്ടർ അനുമതി നൽകി.

ജില്ലയ്ക്കുള്ളിൽ ഇത്തരം മത്സ്യം വിൽപ്പന നടത്താൻ അനുവദിക്കില്ല. മത്സ്യഫെഡിന് ജില്ലയ്ക്ക് പുറത്തുനിന്നും പായ്ക്ക് ചെയ്ത മത്സ്യം കൊണ്ടുവന്ന് അംഗീകൃത ഫിഷ് സ്റ്റാളുകളിലൂടെ വിൽപ്പന നടത്താം.

മത്സ്യം കൊണ്ടുവരുന്ന വ്യവസായികൾ അവരുടെ അംഗീകൃത ഫിഷ് പ്രോസസിങ്‌ യൂണിറ്റുകളുടെ ലൈസൻസ് വിവരങ്ങൾ ജില്ലാ പോലീസ് മേധാവിമാർക്ക് സമർപ്പിക്കണം.