കൊല്ലം : പി.എസ്.സി. നിയമനങ്ങളുടെ സുതാര്യത വിർധിപ്പിക്കുന്നതിന് ആധാർ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷൻ നടപ്പാക്കും.

പി.എസ്.സി. വൺ ടൈം രജിസ്‌ട്രേഷൻ വഴി അപേക്ഷ സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പുതുതായി പ്രവേശിച്ചവരും ജോലിയിൽ പ്രവേശിച്ച് ഒരുമാസത്തിനകം പി.എസ്.സി. വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണം.

ഇക്കാര്യം നിയമന അധികാരികൾ ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദേശിച്ചു.