കൊല്ലം : ലോക്ഡൗൺമൂലം മാറ്റിവെച്ച പരീക്ഷകൾ നടത്താത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ ഡി.എൽ.എഡ് വിദ്യാർഥികൾ ആശങ്കയിലാണെന്ന് കെ.എസ്.യു. ഡിഗ്രി പ്രവേശനം അടുത്ത സാഹചര്യത്തിൽ ഡി.എൽ.എഡ് വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും മറ്റ് യൂണിവേഴ്‌സിറ്റികളുടെയും പരീക്ഷകൾ നടത്തിയ സർക്കാർ സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഈ മേഖലയിൽ വലിയ ഫീസ് വർധനകൂടി നടപ്പാക്കിയത് അനീതിയാണ്. ഇതിൽ കെ.എസ്.യു. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ബിച്ചു കൊല്ലം അറിയിച്ചു.