കൊല്ലം : ഇ-മൊബിലിറ്റി പദ്ധതിക്കായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഇടതുരാഷ്ട്രീയത്തിനു നിരക്കുന്നതല്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ കബളിപ്പിക്കാൻ കള്ളം പറയുകയാണെന്നും ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ.

പ്രതിപക്ഷനേതാവ് ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾക്ക് യുക്തിസഹമായ മറുപടിനൽകുന്നതിനുപകരം ആക്ഷേപിക്കാനും പരിഹസിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സംസ്ഥാനത്ത് സമീപകാലത്ത് ഉയർന്നുവന്ന എല്ലാ അഴിമതി ആരോപണങ്ങളിലും മുഖ്യമന്ത്രി ഉൾപ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ആദ്യമൊക്കെ ന്യായീകരിക്കാനും പ്രതിരോധിക്കാനും ശ്രമിക്കുന്ന മുഖ്യമന്ത്രി, ഒടുവിൽ തെളിവുകൾ നിരത്തി പ്രതിപക്ഷം വിഷയം ജനശ്രദ്ധയിലേക്ക് കൊണ്ടുവരുമ്പോൾ അടിയറവുപറയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്‌. ഇ-മൊബിലിറ്റി വിഷയത്തിലും മുഖ്യമന്ത്രിക്ക് പിന്നാക്കം പോകേണ്ടിവരുമെന്നും ദേവരാജൻ പ്രസ്താവനയിൽ പറഞ്ഞു.