പരവൂർ :കലയ്ക്കോട് സർവീസ് സഹകരണ ബാങ്കിൽ കല്പവൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതിദിനം ആചരിച്ചു. ബാങ്ക് വളപ്പിൽ സഹകരണ വകുപ്പിന്റെ ഹരിതകേരളം പദ്ധതിപ്രകാരം ഈ വർഷം ഒരുലക്ഷം ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. പ്രസിഡന്റ് എസ്.സുഭാഷ് ആദ്യ തെങ്ങിൻതൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി.ചന്ദ്രചൂഡൻ പിള്ള, എൻ.സദാനന്ദൻ പിള്ള, ജി.ഭദ്രകുമാർ, എൻ.ഗോപൻ, സന്തോഷ് കുമാർ, രമാദേവി എന്നിവർ നേതൃത്വം നൽകി.

പരിസ്ഥിതിദിനം ആചരിച്ചു

കൊല്ലം :ഹ്യൂമൻ റൈറ്റ്‌സ്‌ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. മുളങ്കാടകം ദേവീക്ഷേത്രമൈതാനിയിൽ തൈകൾ നട്ടു. ജില്ലാ പ്രസിഡന്റ്‌ ജി.വിജയകുമാർ, പ്രവർത്തകരായ മോഹനകുമാർ, സജീവൻ, കുരീപ്പുഴ, ഗണേശൻ, അനിൽകുമാർ, ക്ഷേത്രമേൽശാന്തി ശെൽവനാചാരി എന്നിവർ പങ്കെടുത്തു.

പരവൂർ : നഗരസഭയിലെ കുരണ്ടിക്കുളം വാർഡിൽ ഫലവൃക്ഷത്തൈകൾനട്ട് പരിസ്ഥിതിദിനം ആചരിച്ചു. പൊതു ഇടങ്ങളിലും കോങ്ങാലിലെ ആരോഗ്യ ഉപകേന്ദ്രത്തിലും ഫലവൃക്ഷത്തൈകൾ നട്ടു. ഇതിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ പരവൂർ സജീബ് നിർവഹിച്ചു. മനുപ്രസാദ്, നവാസ്, അഷ്റഫ്, അശോക് എന്നിവർ തൈ നടീലിന് നേതൃത്വം നൽകി.