കൊല്ലം : കൊല്ലം റെയിൽവേ എംപ്ലോയീസ് കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ അംഗങ്ങൾക്കുള്ള ലാഭവിഹിത വിതരണം എം.നൗഷാദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 1959 മുതൽ പ്രവർത്തിച്ചുവരുന്ന സൊസൈറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് അംഗങ്ങൾക്ക് ലാഭവിഹിതം വിതരണം ചെയ്യുന്നത്.
സംഘം പ്രസിഡൻറ് കെ.എം.അനിൽകുമാർ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻറ് ബി.ജോൺ ബിജു, സി.ശ്രീകുമാരൻ നായർ, അസിസ്റ്റന്റ് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. സെൻ സഹദേവൻ, അസി. രജിസ്ട്രാർ പി.മുരളീധരൻ, മുൻ പ്രസിഡന്റ് ബി.സുശോഭനൻ തുടങ്ങിയവർ സംസാരിച്ചു.