കൊല്ലം : സ്ത്രീകളുടെ സുരക്ഷ സമൂഹത്തിന്റെ ഉത്തരാവാദിത്വമാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മാലിന്യസംസ്കരണത്തിന്റെ പ്രാധാന്യം സമൂഹത്തെ ഓർമപ്പെടുത്താൻ കുടുംബശ്രീ നാടകസംഘമായ രംഗശ്രീ അവതരിപ്പിച്ച തെരുവുനാടകം കൊല്ലം റെയിൽവെ സ്റ്റേഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പൊതുസ്ഥങ്ങളിൽ ഉപേക്ഷിച്ചാൽ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം പകരുന്ന നാടകം കാണാൻ നാട്ടുകാരോടൊപ്പം മന്ത്രിയും ചേർന്നു.
കോർപ്പറേഷൻ കൗൺസിലർ റീന സെബാസ്റ്റ്യൻ അധ്യക്ഷയായി. റെയിൽവേ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ എൻ.കെ.സുരാജ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി.സുധാകരൻ, കുടുംബശ്രീ മിഷൻ ജില്ലാ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ വി.ആർ.അജു, പ്രോഗ്രാം മാനേജർ ആർ.ബീന, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ഷാനവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
തെരുവുനാടകസംഘം 17 വരെ ജില്ലയിൽ പര്യടനം നടത്തും. പുനലൂരിലാണ് അവസാന പരിപാടി.