കൊട്ടിയം : മുഖത്തല ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശബരിമല ഇടത്താവളം പദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന സദ്യാലയത്തിന് ശിലയിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ ശിലാസ്ഥാപനം നിർവഹിച്ചു. ഉപദേശകസമിതി പ്രസിഡൻറ് ജി.രാധാകൃഷ്ണപിള്ള അധ്യക്ഷനായി.
ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, എൻ.വിജയകുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ജി.കൃഷ്ണകുമാർ, എക്സിക്യുട്ടീവ് എൻജിനീയർ രഞ്ജിത് കെ.ശേഖർ, ഉപദേശകസമിതി സെക്രട്ടറി സജി സി.നായർ, പഞ്ചായത്ത് അംഗം ഡി.ബീന, അസി. കമ്മിഷണർ ബിനുകുമാർ, സബ് ഗ്രൂപ്പ് ഓഫീസർ പി.മോഹനൻ നായർ, വൈസ് പ്രസിഡൻറ് എം.രാമഭദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.