കൊല്ലം : ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നടക്കുന്ന ഹൃദയസ്പർശത്തിന്റെ ഭാഗമായി തിരുവോണസദ്യയൊരുക്കി. മുൻ മന്ത്രി പി.കെ.ഗുരുദാസൻ, എം.മുകേഷ് എം.എൽ.എ., എ.എം.ഇക്ബാൽ, ടി.മനോഹരൻ എന്നിവർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമൊപ്പം ഓണസദ്യ ഉണ്ടു.
രണ്ട് പായസവും തൊടുകറികളുമുൾപ്പെടെ വിഭവസമൃദ്ധമായാണ് സദ്യ ഒരുക്കിയത്. കിടപ്പുരോഗികൾക്ക് സദ്യ പാത്രങ്ങളിലാക്കി നൽകി. ജില്ലാ സെക്രട്ടറി എസ്.ആർ.അരുൺബാബു, പ്രസിഡന്റ് ശ്യാംമോഹൻ, ജോയിന്റ് സെക്രട്ടറി പി.കെ.സുധീർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ഷബീർ, ബ്ലോക്ക് സെക്രട്ടറിമാരായ ശ്യാം ശശിധരൻ, രതിഷ് എന്നിവർ നേതൃത്വം നൽകി.
ആശുപത്രിയിലെ രോഗികൾക്ക് ഓണപ്പുടവയും ധനസഹായവും നൽകുന്നതിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി എസ്.സുദേവൻ നിർവഹിച്ചു. പാലിയേറ്റീവിലെ രോഗികൾക്കാണ് ധനസഹായം നൽകിയത്.