കൊല്ലം : സ്കൂൾ പ്രധാനാധ്യാപികയെ അന്യായമായി സസ്പെൻഡ് ചെയ്തെന്ന പരാതിയിൽ മാനേജരുടെ പേരിൽ നടപടിയെടുക്കാൻ സർക്കാർ ഉത്തരവ്. വടക്കൻ മൈനാഗപ്പള്ളി വലിയം മെമ്മോറിയൽ എസ്.കെ.വി. എൽ.പി.എസ്. പ്രധാനാധ്യാപികയായിരുന്ന വി.ഗിരിജാദേവിയുടെ പരാതിയിന്മേലാണ് നടപടി.

നേരത്തേ പ്രശ്നം ഉന്നയിച്ച് ഗിരിജാദേവി ചവറ എ.ഇ.ഒ., ജില്ലാ വിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക്‌ അയച്ച പരാതിയിന്മേൽ അന്വേഷണം നടത്തി ഇവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ഇത് മാനേജ്മെന്റ് അനുസരിച്ചില്ല. തുടർന്ന്‌ ഇവർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സർക്കാർ നടപടി.