കൊല്ലം : പരവൂരിലെ എൻ.എസ്.എസ്. കരയോഗമന്ദിരത്തിനു നേരേയുള്ള ആക്രമണവും ആലപ്പുഴ ജില്ലയിലെ കുടശ്ശനാട് എൻ.എസ്.എസ്. ഹൈസ്കൂളിന്റെയും എൻ.എസ്.എസ്. കരയോഗമന്ദിരത്തിന്റെയും കൊടിമരത്തിൽ കരിങ്കൊടി കെട്ടി റീത്ത് വച്ച നടപടിയും കാടത്തമാണെന്ന് കെ.പി.സി.സി. വർക്കിങ്‌ പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം.പി. അഭിപ്രായപ്പെട്ടു.

പരവൂരിലും കുടശ്ശനാട് എൻ.എസ്.എസ്. കരയോഗമന്ദിരത്തിനു നേരേയും ആക്രമണം നടത്തിയ സാമൂഹികവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്‌ കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു.