കൊല്ലം : കശുവണ്ടി വ്യവസായം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി സുരേഷ് പ്രഭു കൊടിക്കുന്നിൽ സുരേഷ് എം.പി.യെ രേഖാമൂലം അറിയിച്ചു. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന്‌ അഭ്യർഥിച്ച് ലോക്‌സഭയിൽ നടത്തിയ പ്രത്യേക സബ്മിഷനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി സുരേഷ് പ്രഭു ഇക്കാര്യം അറിയിച്ചത്.

പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി വിശദമായ ചർച്ചകൾ നടത്തിയതായും സുരേഷ് പ്രഭു പറഞ്ഞു.