കൊല്ലം : മാതൃഭൂമി നന്മ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സംയുക്ത രക്തദാന സമിതിയായ ‘പ്രഷ്യസ് ഡ്രോപ്സി’ന്റെ നേതൃത്വത്തിൽ ‘കുട്ടനാടിന് ഒരു കൈത്താങ്ങ്’ സഹായം നൽകി. വിവിധ സ്കൂളുകളിലെ നന്മ ക്ലബ്ബിന്റെ സഹകരണത്തോടെ സമാഹരിച്ച ഭക്ഷ്യ-വസ്ത്രസാധനങ്ങളാണ് കൊല്ലം രാമൻകുളങ്ങര മാതൃഭൂമി ഓഫീസിലെത്തിച്ചത്.
ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്.സന്തോഷ്കുമാർ, രക്ഷാധികാരി കെ.ബി.രാധാകൃഷ്ണൻ എന്നിവർ ചേർന്ന് മാതൃഭൂമി കൊല്ലം റീജണൽ മാനേജർ എൻ.എസ്.വിനോദ്കുമാറിന് കൈമാറി.
ശേഖരണവുമായി വെണ്ടാർ വിദ്യാധിരാജ സ്കൂളിൽനിന്ന് ആരംഭിച്ച യാത്ര അയിഷാപോറ്റി എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു.
മാതൃഭൂമിയുടെ കുട്ടനാടിനൊരു കൈത്താങ്ങ് സഹായ പദ്ധതിയിലേക്ക് പ്രഷ്യസ് ഡ്രോപ്സ് രക്തദാന സേനയും മാതൃഭൂമി-വി.കെ.സി. നന്മ ക്ലബ്ബും ചേർന്ന് ശേഖരിച്ച സാധനങ്ങൾ മാതൃഭൂമി രാമൻകുളങ്ങര ഓഫീസിൽ കൊണ്ടുവന്നപ്പോൾ