അഞ്ചൽ : കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി കെ.എൻ.ബാലഗോപാൽ വോട്ടർമാരെ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനുള്ള പര്യടനം ആരംഭിച്ചു.

ആയൂർ കശുവണ്ടി ഫാക്ടറിക്കുമുന്നിൽനിന്ന്‌ ആരംഭിച്ച പര്യടനം കെ.എൻ.ബാലഗോപാലിന് സ്വീകരണം നൽകിക്കൊണ്ട് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ കൈപ്പള്ളി ജങ്‌ഷനിൽ ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി.രവീന്ദ്രനാഥും ഡോ. അലക്സാണ്ടർ കോശിയും ചേർന്ന് സ്വീകരിച്ചു. അഞ്ചൽ മാർക്കറ്റ് ജങ്‌ഷൻ, ആർ.ഒ.ജങ്‌ഷൻ, കോളേജ് ജങ്‌ഷൻ, അഗസ്ത്യക്കോട്, പാറവിള, കുരുവിക്കോണം, മാവിള എന്നിവിടങ്ങളിൽ പര്യടനം നടത്തി.

കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്.സുപാൽ, സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എം.എ.രാജഗോപാൽ, കെ.ബാബു പണിക്കർ, ഏരിയ കമ്മിറ്റി സെക്രട്ടറിമാരായ ഡി.വിശ്വസേനൻ, എസ്.ബിജു, സി.പി.ഐ. മണ്ഡലം സെക്രട്ടറി ലെനു ജമാൽ, ജില്ലാ കമ്മിറ്റി അംഗം കെ.സി.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Content Highlights; KN Balagopal, 2019 lok sabha election