കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലും കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളിലും കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവ്. തഴവ പഞ്ചായത്തിൽ നാല് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
കരുനാഗപ്പള്ളി നഗരസഭയിൽ 12, 23, 24, 29, 30, 31 എന്നീ വാർഡുകൾ മാത്രമാണ് ഇനി കണ്ടെയ്ൻമെന്റ് സോണുകൾ.
കുലശേഖരപുരം പഞ്ചായത്തിൽ 8, 9, 10, 11, 21 വാർഡുകളിലും ക്ലാപ്പന പഞ്ചായത്തിൽ 7, 14 വാർഡുകളിലും മാത്രമായി കണ്ടെയ്ൻമെന്റ് സോണുകൾ കുറച്ചു.
നഗരസഭയിലും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലും നേരത്തെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായിരുന്നു.
ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ച തഴവ പഞ്ചായത്തിൽ 18, 19, 20, 21 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
തൊടിയൂർ, ആലപ്പാട് പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരും.