കരുനാഗപ്പള്ളി : അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ ഭാഗമായി വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി സി.പി.ആശാൻ ഗ്രന്ഥശാലയിലെ വനിതാവേദിയുടെ നേതൃത്വത്തിലാണ് രാത്രിനടത്തം സംഘടിപ്പിച്ചത്.
കരുനാഗപ്പള്ളി ടൗണിൽ സാമൂഹികക്ഷേമ ബോർഡ് അധ്യക്ഷ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി ആർ.കെ.ദീപ, മുൻ നഗരസഭാധ്യക്ഷ എം.ശോഭന, ഡോ. മീന, നിർഭയ വൊളന്റിയർ പ്രഭലത, രേവമ്മ, ആർ.അശ്വതി, ജി.സുനിൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ചെറുസംഘങ്ങളായി തിരിഞ്ഞ വനിതകൾ നഗരത്തിലും പരിസരപ്രദേശങ്ങളിലും നടന്നു. തിരികെയെത്തിയശേഷം ദീപംതെളിച്ച് പ്രതിജ്ഞ ചൊല്ലി.