കരുനാഗപ്പള്ളി : തിരുവനന്തപുരത്തെ തീർത്ഥപാദമണ്ഡപവും ചട്ടമ്പിസ്വാമിസ്മാരക ക്ഷേത്രവും സർക്കാർ രാത്രി ഏറ്റെടുത്ത നടപടി പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി കരുനാഗപ്പള്ളി നഗരസഭാസമിതി കൺവെൻഷൻ.
സർക്കാർ നടപടി മതസ്വാതന്ത്ര്യത്തോടും ആരാധനാസ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയാണ്. ഇതിൽ പ്രതിഷേധം സംഘടിപ്പിക്കും. അരനൂറ്റാണ്ടോളം ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് പൂട്ടിയത്. ദേവസ്വം സ്വത്ത് സംരക്ഷിക്കേണ്ടവർതന്നെ അത് പൂട്ടിച്ചതിൽ കൺവെൻഷൻ പ്രതിഷേധിച്ചു. ഇതിനോടുള്ള പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നും പ്രസിഡന്റ് എസ്.ഹരികുമാർ അറിയിച്ചു.