കരുനാഗപ്പള്ളി : അഴിമതികളുടെയും മനുഷ്യാവകാശ ധ്വംസനങ്ങളുടെയും കേളീരംഗമായി കേരളത്തെ മാറ്റിയെന്നതാണ് പിണറായിയുടെ നാലുവർഷത്തെ ഭരണനേട്ടമെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി.രാജൻ. സംസ്ഥാനത്തെ പോലീസ് അഴിമതികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എൻ.അജയകുമാർ അധ്യക്ഷത വഹിച്ചു. കെ.ജി.രവി, ചിറ്റുമൂല നാസർ, ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, ടി.തങ്കച്ചൻ, മുനമ്പത്ത് വഹാബ്, എം.അൻസാർ, രമാ ഗോപാലകൃഷ്ണൻ, ഷിബു എസ്.തൊടിയൂർ, എസ്.ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചവറ : കോൺഗ്രസ് പ്രവർത്തകർ ചവറ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ചവറ, പന്മന ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായാണ് സ്റ്റേഷനിലേക്ക് പ്രകടനമായെത്തിയത്.
പിണറായി സർക്കാരിന്റെ വികലമായ നയത്തിന് പോലീസ് ഒത്താശ ചെയ്യുന്നെന്ന് ആരോപിച്ചും ഡി.ജിപി.ക്കെതിരായ അന്വേഷണത്തിന് കീഴുദ്യോഗസ്ഥനെ നിയമിച്ചതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.
പിണറായി സർക്കാർ എല്ലാരംഗത്തും പരാജയമാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കെ.പി.സി.സി.ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് അഭിപ്രായപ്പെട്ടു. പന്മന ബ്ലോക്ക് കമ്മിറ്റി ടൈറ്റാനിയം ജങ്‌ഷനിൽനിന്നും ചവറ ബ്ലോക്ക് കമ്മിറ്റി നല്ലേഴ്‌ത്തുമുക്കിൽനിന്നും പ്രകടനമായെത്തി.
പോലീസ് സ്റ്റേഷനുമുന്നിലെത്തിയ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. മുതിർന്ന നേതാക്കളെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു.
കോഞ്ചേരിൽ ഷംസുദീൻ, കോലത്ത് വേണുഗോപാൽ, ചക്കിനാൽ സനൽകുമാർ, സേതുനാഥൻ പിള്ള, കിഷോർ അമ്പിലാക്കര, സന്തോഷ് തുപ്പാശേരി, വിഷ്ണു വിജയൻ, നിഷാന്ത് പൊന്മന, അജയൻ ഗാന്ധിത്തറ തുടങ്ങിയവർ പ്രസംഗിച്ചു.
യേശുദാസൻ, പി.കെ.ലളിത, പി.ഫിലിപ്പ്, ശാലിനി എന്നിവർ മാർച്ചിന് നേതൃത്വം നൽകി.