കരുനാഗപ്പള്ളി : വിവിധ പരിപാടികളോടെ തൊടിയൂർ യു.പി.സ്കൂൾ ഫെസ്റ്റ് നടത്തി. വെള്ളിയാഴ്ച വൈകീട്ട് വിളംബര ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കമായത്. ഞായറാഴ്ച നടന്ന തളിർകൂട്ടം പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ സംരക്ഷണസമിതി കൺവീനർ കല്ലേലിഭാഗം ബാബു അധ്യക്ഷനായി. തുടർന്ന് മാജിക് ഷോ, ഒറിഗാമി, ഉണർത്തുപാട്ട്, ഓർമച്ചെപ്പ് എന്നിവയും നടന്നു. തിങ്കളാഴ്ച രാവിലെ കലാപരിപാടികൾ നടന്നു. വൈകീട്ട് നടന്ന പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റിച്ചു രാഘവൻ ജില്ലാകലോത്സവ വിജയികൾക്ക് അവാർഡുകൾ വിതരണംചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് തൊടിയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രനും അവാർഡുകൾ നൽകി. പ്രഥമാധ്യാപിക ശ്രീരേഖ വി.എസ്., ഷീജാബാബുരാജ്, എം.എം.സലിം, ആർ.രാജേഷ്, ടി.രാജു, എ.ടി.പ്രേമചന്ദ്രൻ നായർ, മധു ടി.പി., കെ.വാസുദേവൻ, സ്റ്റാഫ് സെക്രട്ടറി റീത്ത എച്ച്. തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാസന്ധ്യയും ചൊവ്വാഴ്ച ചാന്ദ്രനിരീക്ഷണവും നടന്നു.