കൊല്ലം: യു.ഡി.എഫ്. കൊല്ലം ജില്ലാ ചെയര്‍മാനും, എന്‍.ജി.ഒ. പെന്‍ഷനേഴ്സ് അസോസിയേഷന് പ്രസിഡന്റും ആയിരുന്ന കെ. കരുണാകരന് പിള്ള (75) അന്തരിച്ചു. ദീര്‍ഘനാള്‍ എന്‍.ജി.ഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പദവി വഹിച്ചിരുന്ന അദ്ദേഹം കൊല്ലത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവസാന്നിധ്യം ആയിരുന്നു. കൊല്ലം ഡി.സി.സിയില്‍ പൊതുദര്‍ശനശേഷം വൈകിട്ട് അഞ്ചുമണിയോടെ കുണ്ടറ പെരുമ്പുഴയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
എന്‍.ജി.ഒ. അസോസിയേഷന്റെ സ്ഥാപക നേതാവാണ്. ജില്ല-സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍, ഡി.സി.സി. വൈസ് പ്രസിഡന്റ്, കെ.പി.സി.സി. നിര്‍വ്വാഹകസമിതിയംഗം. പുനുക്കൊന്നൂര്‍ ദേശാഭിവര്‍ദ്ധിനി സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനനം 1942 മേയ് 25.
പിതാവ്: കൃഷ്ണപിള്ള മാതാവ്:ദേവകിയമ്മ. ഭാര്യ: തങ്കമണി. മക്കള്‍: ലേഖ, പ്രദീപ്കുമാര്‍, അഡ്വ.ലക്ഷ്മി. മരുമക്കള്‍: അശോക് (ആര്‍ടെക്ക്) ഡോ. സരിത, ഡോ. സുനില്‍കുമാര്‍ (കെര്‍ഫ് ഹോസ്പിറ്റല്‍).