പുന്നല നിവാസികൾക്ക് അസുഖം വന്നാൽ ചികിത്സതേടാൻ പുനലൂരിലോ പത്തനാപുരത്തോ എത്തണം. യാത്രാസൗകര്യം പരിമിതമായ സ്ഥലത്തുനിന്ന്‌ രേിഗികളെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത് പുന്നലക്കാർക്ക് വെല്ലുവിളിയാണ്. പുന്നല ജങ്ഷനിൽ സഹകരണ ബാങ്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രമാണ് ആകെയുള്ളൊരു ’ആശുപത്രി’.

ഒരു ഹെൽത്ത് ഇൻസ്പെക്ടറും നഴ്‌സും മാത്രമാണിവിടെയുള്ളത്. മാസത്തിലൊരിക്കലാണ് ഡോക്ടർ എത്തുന്നത്. കുടുംബക്ഷേമ ഉപകേന്ദ്രത്തെ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി ഉയർത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. ഏറെയും സാധാരണക്കാരുള്ള പ്രദേശത്ത് ദിവസവും ഒ.പി. സൗകര്യമുള്ള സർക്കാർ ആശുപത്രി ആവശ്യവുമാണ്.