കൊല്ലം : കല മനുഷ്യനെ നന്മയിലേക്കു നയിക്കുമെന്ന് ഗായകൻ ജി.വേണുഗോപാൽ പറഞ്ഞു. ചാപ്റ്റർ സർഗോത്സവം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കലാലയങ്ങളിൽ ഇന്ന് കലയില്ലാതാകുന്നു. കലയും സംഗീതവും മനസ്സിലുള്ളവർക്ക് സമൂഹത്തെ നോവിക്കുന്നതൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചാപ്റ്റർ ഡയറക്ടർ ടി.മോഹനൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വിഷ്ണു ശ്രീകുമാർ, ബിജു കാഞ്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

ശനിയാഴ്ച രാവിലെ പത്തിന് സോപാനത്തിൽ നടത്തുന്ന സമാപന സമ്മേളനം സംഗീതസംവിധായകൻ എം.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചാപ്റ്റർ സദ്‌സേവന പുരസ്കാരം ഇരവിപുരം കാരുണ്യതീരം ഡയറക്ടർ സിസ്റ്റർ തെരേസയ്ക്ക് സമ്മാനിക്കും.