കുളത്തൂപ്പുഴ : വൻകിട കമ്പനികൾ അനധികൃതമായി കൈവശം െവച്ചിട്ടുള്ള 5.5 ലക്ഷം ഏക്കർ സർക്കാർഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് അരിപ്പ പ്രാദേശിക ഭൂസമരസമിതി ചെയർമാൻ എസ്.ഇ.സഞ്ജയ്ഖാൻ ആവശ്യപ്പെട്ടു.
അരിപ്പ സമരഭൂമിയിൽ പ്രാദേശിക ഭൂസമര കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തെന്മലയിൽ ഹാരിസൺ കമ്പനി റിയ എസ്റ്റേറ്റിന് മറിച്ചുവിറ്റ 300 ഏക്കർ ഭൂമിക്ക് നികുതി സ്വീകരിച്ച് സർക്കാർ വിട്ടുനൽകിയത് പ്രതിഷേധാർഹമാണ്. ഇതിൽ പ്രതിഷേധിച്ച് ഭൂരഹിതരെ സംഘടിപ്പിച്ച് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൺവീനർ ചോഴിയക്കോട് ബദറുദ്ദീൻ, ലീലാമ്മ, ഷാജഹാൻ, മുഹമ്മദ് ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
content Highlight: cheating Kulathuooppuzha