ചവറ : സാമൂഹികവിരുദ്ധർ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി അച്ഛനെയും മക്കളെയും മർദിച്ചതായി പരാതി. അമ്മവീടിന്‌ സമീപം വട്ടത്തിൽ ചേന്നാകുളങ്ങര വീട്ടിൽ ചവറ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അജയകുമാർ, മകൻ യൂത്ത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയായ അരവിന്ദൻ, അരവിന്ദന്റെ സഹോദരൻ അർജുൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. അജയകുമാറിന് വീടിനോടുചേർന്ന് മീൻ വളർത്തലുണ്ട്.

മീൻ വളർത്തൽ കുളത്തിന്റെ മതിൽ ചാടിക്കടന്ന് മീൻ മോഷ്ടിക്കാൻ ശ്രമിച്ച സമൂഹികവിരുദ്ധരെ കൈയോടെ പിടികൂടി ചോദ്യം ചെയ്തതിനാണ് വീട്ടൽക്കയറി ആക്രമണം നടത്തിയതും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച്‌ പരിക്കേൽപ്പിച്ചതും എന്ന്‌ ചവറ പോലീസിന് നൽകിയ പരതിയിൽ പറയുന്നു. മൂന്നുപേരെയും കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് നേതാക്കളുടെ വീട്ടിൽക്കയറി അക്രമണം നടത്തിയവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് മണ്ഡലം പ്രസിഡന്റ് വി.മനോഹരൻ ആവശ്യപ്പെട്ടു.