ചവറ : റോട്ടറി ക്ലബ്ബ് ഓഫ് ചവറ മിനറൽ കോസ്റ്റിന്റെ ഭാരവാഹികൾ ചുമതലയേറ്റു. ഓസി ബിനോയ് ഫെറിയ (പ്രസി.), കെ.കെ.അനിൽകുമാർ (സെക്ര.), കെ.പ്രഭാകരൻ (ഖജാ.) എന്നിവർ ചുമതലയേറ്റു. ഓൺലൈനിലൂടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്ലബ്ബ് ബുള്ളറ്റിൻ മുൻ പ്രസിഡന്റ് ഫ്രാൻസിസ് ഫോൺസേക്ക പ്രകാശനം ചെയ്തു. മുൻ ഡിസ്‌ട്രിക്ട്‌ അസിസ്റ്റന്റ് ഗവർണർ ഡോ. സുമിത്രൻ മുഖ്യാതിഥിയായിരുന്നു. അസി. ഗവർണർ കെ.മോഹനൻ, എൻ.ഓമനക്കുട്ടൻ, പൊന്മന നിശാന്ത്, ശിവപ്രസാദ്, ബി.മനോഹരൻ എന്നിവർ സംസാരിച്ചു.