ചവറ : കെ.എം.എം.എൽ. എം.എസ്. യൂണിറ്റിലേക്ക്‌ പോയ ടിപ്പർലോറി കായലിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച രാത്രി എട്ടിന് ബാർജറിൽ പടിഞ്ഞാറേക്കരയിലുള്ള എം.എസ്.കമ്പനിയിലേക്കുപോയ ടിപ്പറാണ് ടി.എസ്.കനാലിലേക്ക് വീണത്. നീന്തൽ വശമില്ലാതിരുന്ന ലോറി ഡ്രൈവറെ ജെ.സി.ബി. എത്തിച്ച് അതിന്റെ കൈകളിലൂടെയാണ് രക്ഷപ്പെടുത്തിയത്. കമ്പനി അധികൃതർ സ്ഥലത്തെത്തി മുങ്ങിയ ടിപ്പർ ഉയർത്താനുള്ള ശ്രമം ആരംഭിച്ചു.