ചവറ : പ്രവാസികളായ മലയാളികൾ അന്യഗ്രഹജീവികളല്ലെന്നും ഇതരസംസ്ഥാന തൊഴിലാളികളോട് കാണിക്കുന്ന പരിഗണനപോലും പിണറായി സർക്കാർ കാണിക്കുന്നില്ലെന്നും യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി.രാജൻ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരേ ചവറ നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‌ സാമ്പത്തികഭദ്രത ഉണ്ടാക്കിത്തന്ന പ്രവാസികളെ അവഗണിക്കുന്നത് അവരോട് കാണിക്കുന്ന അനീതിയാണെന്നും കെ.സി.രാജൻ പറഞ്ഞു. ശങ്കരമംഗലം ബ്ലോക്ക്‌ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ചവറ അരവി അധ്യക്ഷത വഹിച്ചു.

ഡി.സി.സി. വൈസ് പ്രസിഡന്റ് പി.ജർമിയാസ്, സന്തോഷ് തുപ്പാശ്ശേരി, ചക്കനാൽ സനൽകുമാർ, കോലത്ത് വേണുഗോപാൽ, സേതുനാഥൻ പിള്ള, യൂസഫ്കുഞ്ഞ്, സി.പി.സുധീഷ്‌കുമാർ, ജസ്റ്റിൻ ജോൺ, എം.എ.കബീർ, ചവറ ഗോപകുമാർ, സി.എസ്.മോഹൻകുമാർ, ബിജു രാമചന്ദ്രൻ, പൊന്മന നിശാന്ത്, അജയൻ ഗാന്ധിത്തറ, ചവറ ഷാ, പന്മന ബാലകൃഷ്ണൻ, പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.