ചവറ : ബി.ജെ.പി. മഹിളാമോർച്ച പ്രതിഷേധസമരം സംഘടിപ്പിച്ചു. ഓൺലൈനിലൂടെ പഠിക്കാൻ സാധിക്കാതെ ദേവിക ആത്മഹത്യ ചെയ്തത് എൽ.ഡി.എഫ്. സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ആരോപിച്ചായിരുന്നു ചവറ ബ്ലോക്ക്‌ ഓഫീസിന് മുന്നിൽ സമരവുമായി പ്രതിഷേധക്കാർ എത്തിയത്.

ബി.ജെ.പി. ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ പരിപാടി ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബിന്ദു ബലരാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുജയ, വൈസ് പ്രസിഡന്റ് അഞ്ജലി പ്രസാദ്, ബി.ജെ.പി. ചവറ നിയോജകമണ്ഡലം പ്രസിഡന്റ് അജയകുമാർ ചേനങ്കര, എം.എസ്.ശ്രീകുമാർ, പത്മജ, ബലരാമൻ, ആതിര എന്നിവർ സംസാരിച്ചു.