കുളത്തൂപ്പുഴ : ഓടുന്നതിനിടയില്‍ നിയന്ത്രണം നഷ്ടമായ കാർ പാതയോരത്ത് തലകീഴായി മറിഞ്ഞ് സ്ത്രീക്ക്‌ പരിക്ക്. കുളത്തൂപ്പുഴ മൈലമൂട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. അപകടശബ്ദംകേട്ട്‌ എത്തിയ നാട്ടുകാരാണ് യാത്രക്കാരെ പുറത്തെടുത്തത്.

കിളിമാനൂർ സ്വദേശികളായ നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന്‌ നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിൽപോയി മടങ്ങിവരുമ്പോഴാണ് അപകടം. സ്ത്രീയുടെ പരിക്ക്‌ ഗുരതരമല്ലാത്തതിനാൽ ഇവിടെ ചികിത്സ തേടിയില്ല. കാർ പാതയോരത്തെ തിട്ടയിൽ തട്ടിനിൽക്കുന്ന നിലയിലാണ്.

താഴേക്ക് പതിക്കാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് നാട്ടുകാർ നൽകുന്ന സൂചന.