കൊട്ടിയം : ബൈപ്പാസിൽ നിയന്ത്രണംവിട്ട മിനി വാൻ കാറും ഷോറൂമിന്‌ മുന്നിൽ നിർത്തിയിട്ടിരുന്ന കാറും നിരവധി ഓട്ടോകളും ഇടിച്ചുതകർത്തു. കാർ യാത്രക്കാരന്‌ പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻവശം പൂർണമായും തകർന്നു.

കല്ലട സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. പുതിയ ഓട്ടോറിക്ഷകൾ വിൽക്കുന്ന സ്ഥാപനത്തിനു മുന്നിൽ കിടന്ന വാഹനങ്ങളാണ് തകർന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നീണ്ടകരയിൽനിന്ന്‌ മത്സ്യപ്പെട്ടികളുമായി വന്ന വാൻ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിൽ ഇടിച്ചശേഷം ഓട്ടോറിക്ഷകളിൽ ഇടിച്ചുകയറുകയായിരുന്നു.

പുതിയ ആറ് ഓട്ടോകളും പഴയ രണ്ട് ഓeട്ടാകളുമാണ് തകർന്നത്. കൺട്രോൾ റൂം പോലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി.