അഞ്ചാലുംമൂട് : ഫ്രണ്ട്‌സ് ഓഫ് വെങ്കേക്കരയുടെ പദ്ധതിയായ നാടിനൊരു കൈത്താങ്ങിൽ ഉൾപ്പെടുത്തി സ്ഥലത്തെ നൂറോളം വീടുകളിലെ വിദ്യാർഥികൾക്ക് പഠനോപകരണക്കിറ്റ് വിതരണം ചെയ്തു.

കിറ്റ് വിതരണം എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ മൂന്നുപേരടങ്ങുന്ന സംഘടനാ മെമ്പർമാരുടെ ടീമാണ് വീടുകളിലെത്തി പഠനോപകരണങ്ങൾ നൽകിയത്.