അഞ്ചാലുംമൂട് : കാർ വൈദ്യുത തൂൺ ഇടിച്ചുതകർത്ത് റോഡിലേക്ക്‌ മറിഞ്ഞു. പെരിനാട് പഞ്ചായത്ത് ഓഫീസിനു സമീപം കൊല്ലം-തേനി ദേശീയപാതയിൽ ശനിയാഴ്ച പകലാണ് സംഭവം.

നിയന്ത്രണംവിട്ട കാർ വൈദ്യുത തൂൺ ഇടിച്ചുതകർത്തശേഷം റോഡുവശത്തേക്ക് മറിയുകയായിരുന്നു. വൈദ്യുത തൂൺ തകർന്ന് കാറിനു മുകളിലേക്ക്‌ വീണു. കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും തകർന്നു.