അഞ്ചൽ : ആദിവാസികൾ ഉൾപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തിൽ സാധാരണക്കാർക്ക് ആംബുലൻസ് സേവനം ലഭ്യമല്ലാത്തതിനാൽ ചികിത്സ കിട്ടാൻ വൈകുന്നു. മതിയായ ആശുപത്രിസൗകര്യമില്ലാത്ത മലയോരപ്രദേശത്ത് ആംബുലൻസ് സേവനവുംകൂടി ലഭിക്കാതായതോടെ പ്രദേശവാസികൾ ബുദ്ധിമുട്ടിലാണ്.

ആംബുലൻസ് സൗകര്യമില്ലാത്തത് സാധാരണ ജനത്തെയാണ് ബാധിക്കുന്നത്. രണ്ടുദിവസംമുൻപ്‌ അജ്ഞാതവാഹനമിടിച്ച് റോഡിൽ കിടന്ന വഴിയാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കിട്ടിയില്ല.

കുളത്തൂപ്പുഴയൽനിന്ന്‌ 18 കിലോമീറ്റർ അകലെയുള്ള അഞ്ചലിൽ എത്തിയെങ്കിൽമാത്രമേ ചികിത്സാസൗകര്യം ലഭിക്കൂ. മൃതദേഹം സൂക്ഷിക്കുന്നതിനാവശ്യമായ സംവിധാനങ്ങളോടുകൂടിയ ആംബുലൻസ് സേവനം വേണമെന്നാണ് ഇപ്പോഴുള്ള ആവശ്യം. മന്ത്രി കെ.രാജുവിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക ഉപയോഗിച്ചു വാങ്ങിയ ആംബുലൻസ് ഇപ്പോൾ ഉപയോഗശൂന്യമായി. പഞ്ചായത്തിനായിരുന്നു ആംബുലൻസ് നടത്തിപ്പിന്റെ ചുമതല. ഈ സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Content Highlights: Ambulance Service not available in Kulathupuzha