കൊല്ലം : രക്തസാക്ഷികളുടെ ജീവിതമൂല്യങ്ങൾ ഉൾക്കൊണ്ട് രാജ്യസേവനതത്പരരായി വളരാൻ യുവതലമുറയെ സജ്ജമാക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. ഭഗത് സിങ്ങിന്റെ 115-ാമത് ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. വിചാർ വിഭാഗ് സംഘടിപ്പിച്ച ഭഗത് സിങ് സ്മൃതിസംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരസേനാനികളെയും സ്വാതന്ത്ര്യസമരസ്മൃതിയെയും തമസ്കരിക്കാനുള്ള ഭരണകൂട നീക്കങ്ങൾക്കെതിരേ കോൺഗ്രസ് പ്രവർത്തകർ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി. വിചാർ വിഭാഗ് ഇരവിപുരം നിയോജകമണ്ഡലം ചെയർമാൻ ജഹാംഗീർ പള്ളിമുക്ക് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ജി.ആർ.കൃഷ്ണകുമാർ ഭഗത് സിങ് സ്മൃതിപ്രഭാഷണം നടത്തി. എസ്.വിപിനചന്ദ്രൻ, എം.സുജയ്, എൻ.ഉണ്ണിക്കൃഷ്ണൻ, ഡോ. പെട്രീഷ്യ ജോൺ, ആർ.രാജ്‌മോഹൻ, നസീർ ബായി, ജെ.ചന്ദ്രൻ പിള്ള, മോഹൻ ജോൺ, ജി.കെ.പിള്ള എന്നിവർ സംസാരിച്ചു.