ചാത്തന്നൂർ : ചാത്തന്നൂർ ആർ.ശങ്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ വിവിധ കാർഷികപദ്ധതികൾക്കു തുടക്കമായി. കോളേജ് എൻ.എസ്.എസ്.യൂണിറ്റും ഭൂമിത്രസേന ക്ലബ്ബും ചിറക്കര കൃഷിഭവനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കാർഷികപദ്ധതിയുടെ ഉദ്ഘാടനവും ഫലവൃക്ഷത്തൈ നടീലും ജി.എസ്.ജയലാൽ എം.എൽ.എ.നിർവഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.സുശീലാദേവി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മനു കമൽജിത്ത്, ശ്രീനാരായണ എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ, കോളേജ് കൺവീനർ എ.സുനിൽകുമാർ, ജില്ലാപഞ്ചായത്ത്‌ അംഗം ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ശർമ, ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ മിനിമോൾ ജോഷ്, പി.സുചിത്ര, കൃഷി അസി.ഡയറക്ടർ വി.എൻ.ഷിബുകുമാർ, കൃഷി ഓഫീസർ അഞ്ജു വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.