ശാസ്താംകോട്ട : പ്രീപ്രൈമറി കുട്ടികൾക്കായി സർക്കാർ നടപ്പാക്കുന്ന താലോലം പദ്ധതി കണത്താർകുന്നം ഗവ. എൽ.പി.എസിൽ ആരംഭിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ. സി.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പഠനമൂല ഗാലറിയുടെ ഉദ്ഘാടനം സ്ഥിരംസമിതി അധ്യക്ഷൻ ഉഷാലയം ശിവരാജൻ നിർവഹിച്ചു. എസ്.എം.സി. ചെയർപേഴ്സൺ സജിനകുമാരി അധ്യക്ഷത വഹിച്ചു. എ.ഇ.ഒ. സുജാകുമാരി, പ്രഥമാധ്യാപിക ബി.ലളിതകുമാരി, ബി.ആർ.സി. കോ-ഓർഡിനേറ്റർ സുഭാഷ് ബാബു, ജി.ചന്ദ്രൻ പിള്ള, സതീഭായ്, മറിയാമ്മ നെറ്റോ തുടങ്ങിയവർ പങ്കെടുത്തു.