കരുനാഗപ്പള്ളി : തഴവ ഗ്രാമപ്പഞ്ചായത്തിലെ കാൻസർ രോഗികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും തിരുവനന്തപുരം ആർ.സി.സി.യും സംയുക്തമായി നടത്തിവരുന്ന പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

തഴവ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ശ്രീലത, തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ ഡോ. സുസാക്കി, തഴവ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജാസ്മിൻ എന്നിവർ വിഷയാവതരണം നടത്തി.

ആർ.അമ്പിളിക്കുട്ടൻ, ഷാനു കെ.സലാം, ആർ.ദീപ, പ്രദീപ് വാര്യത്ത് തുടങ്ങിയവർ സംസാരിച്ചു.