ചാത്തന്നൂർ : ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നുവീണു. ചിറക്കര ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ഒഴുകുപാറ കോളനി ശ്രീഹരിനിവാസിൽ ഓമനയുടെ വീടാണ് തകർന്നത്.

ചൊവ്വാഴ്ച ഉച്ചയക്ക് 12.30 ഓടെയാണ് സംഭവം. ഓമനയും മകൻ അരുൺകുമാറും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂരയുടെ ഒരുഭാഗം വീഴുന്നതുകണ്ട് രണ്ടുപേരും പുറത്തേക്ക്‌ ഓടിമാറുകയായിരുന്നു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ സുശീലാദേവി, അംഗം കെ.സുജയ്‌കുമാർ, ചിറക്കര വില്ലേജ് ഓഫീസർ ജ്യോതിഷ് എന്നിവർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.