തെന്മല : തെന്മല നാല്പതാംകുറ്റിയിൽ വാഹനത്തിലെത്തിയ സംഘം യുവാക്കളെ ആക്രമിച്ചതായി പരാതി. എസ്.ആർ.പാലസിലെ ജീവനക്കാരായ രാഹുൽ, സുധീഷ് എന്നിവരാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം രാത്രി എട്ടോടെ ഇരുവരും ജോലിയിലുള്ള സമയത്ത് അജ്ഞാതസംഘം സ്ഥലത്ത്‌ അതിക്രമിച്ചുകടന്ന്‌ ആക്രമിച്ചതായാണ് പരാതി. ഇരുവരും ആശുപത്രിയിൽ ചികിത്സതേടി. അന്വേഷണം തുടങ്ങിയതായി തെന്മല പോലീസ് അറിയിച്ചു.