കരിക്കോട് : കഴിഞ്ഞ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ കാഷ് അവാർഡുകൾ നൽകി കരിക്കോട് 903-ാം നമ്പർ എൻ.എസ്.എസ്.കരയോഗം അനുമോദിച്ചു.

കരയോഗം പ്രസിഡന്റ് ശ്യാമളാലയൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന അനുമാദനയോഗത്തിൽ സെക്രട്ടറി ജയചന്ദ്രൻ പിള്ള, വൈസ് പ്രസിഡന്റ് വിജയൻ പിള്ള, ജോ. സെക്രട്ടറി അനിൽകുമാർ, ട്രഷറർ ഗോപകുമാർ, സി.കെ.മിത്രൻ, ശശിധരൻ പിള്ള, രാധാകൃഷ്ണപിള്ള, തുളസീധരൻ പിള്ള, ജനാർദനൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.