ചടയമംഗലം : കനത്തമഴയിൽ എം.സി.റോഡിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത കനത്തമഴയിൽ ആയൂർ പാലത്തിനു സമീപം മിത്ര ഹോസ്പിറ്റലിനടുത്ത് വെള്ളം കയറി.

അരമണിക്കൂറോളം ഗതാഗതം നിലച്ചു. ഏലാകളിൽനിന്ന്‌ വൻതോതിൽ വെള്ളം റോഡിലേക്ക് പ്രവഹിച്ചതാണ് കാരണം. താഴ്ന്നപ്രദേശങ്ങളായ നിലമേൽ കണ്ണങ്കോട്, വാഴോട് ഭാഗങ്ങളിലും വെള്ളക്കെട്ട് ഭീഷണിയുണ്ടായി.